യൂത്ത്ലീഗ്‌ നേതാവിന്റെ 
3 കൂട്ടാളികൾ പിടിയിൽ



ഉപ്പള മഞ്ചേശ്വരം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിൽ മൂന്നുപേർകൂടി പിടിയിൽ.  ഉപ്പള പത്വാടിയിലെ നൂർഅലി (42), ഉപ്പള ഹിദായത്ത് നഗറിലെ ഫ്ലാറ്റിൽ താമസിക്കുന്ന അഫ്‌സൽ (38), കെ എസ് സത്താർ (37) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ അറസ്‌റ്റിലായ ജില്ലാപഞ്ചായത്തംഗവും യൂത്ത്‌ലീഗ്‌ ജില്ലാസെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൾറഹ്മാന്റെ അടുത്ത കൂട്ടാളികളാണിവർ. കേസിൽ റെഡ്‌ക്ലബ്‌ റഷീദ്‌ എന്ന ലീഗുകാരനും പിടിയിലാകാനുണ്ട്‌. ഇയാൾ ഗൾഫിലേക്ക്‌ കടന്നതായി സംശയിക്കുന്നു.  പിടിയിലായതിൽ
ക്രിമിനലും പിടയിലായ നൂർഅലി വർഷങ്ങൾക്ക് മുമ്പ് തലപ്പാടിയിൽ ഗുണ്ടാത്തലവൻ കാലിയ റഫീഖിനെ വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയ കേസിലെ  പ്രതിയാണ്. ഇയാൾക്കൊപ്പം ചേർന്നാണ്‌ യൂത്ത്‌ലീഗ്‌ നേതാവ്‌ പൊലീസിനെ അക്രമിച്ചത്‌.  രണ്ടാഴ്‌ച മുമ്പ്‌  രാത്രികാല പരിശോധനക്കായി ഉപ്പള ഹിദായത്ത് നഗറിലെത്തിയ മഞ്ചേശ്വരം എസ്ഐ അനൂപിനെയും മറ്റുപൊലീസുകാരെയുമാണ്‌ അഞ്ചംഗസംഘം അക്രമിച്ചത്‌. എസ്ഐ അനൂപിന്റെ വലതുകൈയെല്ല് പൊട്ടി ഇപ്പോഴും കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.   Read on deshabhimani.com

Related News