നാടിറങ്ങി, വൃത്തിയിലേക്ക്

കോട്ടയം മെഡിക്ക"മാലിന്യമുക്തം നവകേരളം' കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ 
മന്ത്രി വി എൻ വാസവൻ മാലിന്യം ശേഖരിച്ച് ഉദ്ഘാടനംചെയ്യുന്നുൽ കോളേജിൽ പുതിയ കെട്ടിടത്തിന് തീ പിടിച്ചപ്പോൾ


കോട്ടയം നാടിനെ മാലിന്യമുക്തമായി സംരക്ഷിക്കാൻ സർക്കാർ നടപ്പാക്കുന്ന "മാലിന്യമുക്തം നവകേരളം' കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. മെഡിക്കൽ കോളേജ് അങ്കണത്തിൽ മന്ത്രി വി എൻ വാസവൻ മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ഏറ്റുമാനൂർ മണ്ഡലം നവംബർ ഒന്നിന് സമ്പൂർണ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനുള്ള "വൃത്തി' കർമപദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.  മാലിന്യമുക്തം നവകേരളം പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കലക്ടറും ജില്ലാ പൊലീസ് മേധാവിയും ജനപ്രതിനിധികളും ഡോക്ടർമാരും അധ്യാപകരും മെഡിക്കൽ കോളേജ് ജീവനക്കാരും വിദ്യാർഥികളും എൻഎസ്എസ് വളന്റിയർമാരും പൊതുജനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. Read on deshabhimani.com

Related News