പഴുപ്പത്തൂരിൽ കടുവ ആടിനെ കൊന്നു
ബത്തേരി പഴുപ്പത്തൂരിൽ കടുവ ആടിനെ കൊന്നു. കല്ലങ്കോരി ഓത്തുപുരയ്‌ക്കൽ റുഖിയയുടെ മൂന്നുവയസ്സുള്ള ആടിനെയാണ് കഴിഞ്ഞ ദിവസം രാത്രി കടുവ കൂട്ടിൽ കയറി കടിച്ചുകൊന്നത്. മൂന്ന് ആടുകളാണ് കൂട്ടിലുണ്ടായിരുന്നത്. വാകേരി പ്രദേശത്ത് ഭീതിവിതച്ച കടുവയാണ് പഴുപ്പത്തൂരിലും എത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം. Read on deshabhimani.com