സ്‌കൂളുകളില്‍ നാപ്കിന്‍ ഡിസ്പോസല്‍ യൂണിറ്റ്‌ ഒരുക്കി നഗരസഭ



പുനലൂർ  പുനലൂർ നഗരസഭ പ്രകൃതിസൗഹൃദ സാനിറ്ററി നാപ്കിൻ ഡിസ്പോസൽ യൂണിറ്റുകൾ സ്ഥാപിക്കും. 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് നഗരസഭാ പരിധിയിലെ ഒമ്പത് സ്‌കൂളുകളിലായി 27 അത്യാധുനിക യൂണിറ്റുകളാണ് സ്ഥാപിക്കുക. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്രകൃതി സൗഹൃദമായ ആധുനിക ഡിസ്പോസൽ യൂണിറ്റുകളാണ് ഗേൾസ് സ്മാർട്ട് ടോയ്ലറ്റ് പ്രോജക്റ്റിന്റെ ഭാഗമായി നഗരസഭ വാങ്ങി നൽകുന്നത്. അപ്പർ പ്രൈമറി സ്‌കൂളുകൾക്കും യൂണിറ്റുകൾ ലഭ്യമാക്കും. ഈ അധ്യയന വർഷം മുതൽ ഡിസ്പോസൽ യൂണിറ്റുകൾ ഉപയോഗിക്കാനാകും. Read on deshabhimani.com

Related News