പുതുവർഷാഘോഷം ഗോസ്റ്റ് ഹൗസിലും
തിരുവനന്തപുരം > തലസ്ഥാന ജില്ലയുടെ രണ്ടാമത്തെ നൈറ്റ് ലൈഫ് ടൂറിസം കേന്ദ്രമാകാനൊരുങ്ങുന്ന ശംഖുംമുഖം ബീച്ചിലും പുതുവത്സരം ആഘോഷിക്കാം. ശംഖുംമുഖം ബീച്ച് പാർക്കിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിന് സമീപമാണ് കുട്ടികൾക്കായി അമ്യൂസ്‍മെന്റ് പാർക്ക്, ഫുഡ്‌പാർക്ക്, കോഫി ആൻഡ് സ്നാക്സ് സെന്റർ, ഔട്ട് ഡോർ ഗെയിം സോൺ, ഗോസ്റ്റ് ഹൗസ്, 3 ഡി ലൈറ്റ് ഷോ, ഫിഷ് സ്പാ, ആംഫി തിയറ്റർ, വിശ്രമ മുറി, ടോയ്‌ലറ്റുകൾ എന്നിവ സജ്ജമാക്കിയത്. രണ്ടാംഘട്ട നിർമാണം പൂർത്തിയാക്കിയ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു. ഇവിടെത്തെ 40 വഴിയോരക്കച്ചവടക്കാരെയും പുനരധിവസിപ്പിക്കും. ടൂറിസം വകുപ്പും കോർപറേഷനും സ്മാർട്ട് സിറ്റിയുടെയും നേതൃത്വത്തിൽനാല് കോടി രൂപ ചെലവിൽ തിരുവനന്തപുരം ജില്ലാ വികസന ടൂറിസം സഹകരണ സോസൈറ്റിയാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിൽ ബുക്കിങ് തിരക്ക് ടൂറിസം വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമായ ശംഖുംമുഖത്ത് വിവാഹ ബുക്കിങ്ങിനായി തിരക്കേറുകയാണ്. വരുന്ന ഫെബ്രുവരിവരെ 15 വിവാഹങ്ങളുടെ ബുക്കിങ് ആണ് ലഭിച്ചത്. ഇതിനോടകം 15 വിവാഹം ഇവിടെ നടന്നു. ആദ്യ വിവാഹം 2023നവംബർ 30 നാണ് നടന്നത്. Read on deshabhimani.com