പള്ളിസമരം: നാഷണൽ യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നൽകി



കോഴിക്കോട്‌ > മുസ്ലിം പള്ളികളിൽ വെള്ളിയാഴ്‌ച സർക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്താൻ ആഹ്വാനം നൽകിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ  സലാമിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷമീർ പയ്യനങ്ങാടി ഡിജിപിക്ക് പരാതി നൽകി. ഇസ്ലാം മത വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ രാഷ്‌ട്രീയ മുതലെടുപ്പിനും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ലീഗ് സാമൂഹ്യ ദ്രോഹ സംഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. പള്ളികൾ കേന്ദ്രീകരിച്ച് രാഷ്‌ട്രീയ വർഗീയ പ്രകോപന പ്രചരണം നടത്തിയാൽ എൻവൈഎൽ വിശ്വാസികളെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News