മോന്‍സന്റെ വീട്ടിലേത്‌ അത്യാധുനിക ക്യാമറകള്‍; കസ്‌റ്റഡിയിലെടുത്ത്‌ ക്രൈംബ്രാഞ്ച്‌



കൊച്ചി > മോന്‍സണ്‍ മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയില്‍ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ നിന്നും ഒളിക്യാമറകള്‍ പിടിച്ചെടുത്ത് ക്രൈം ബ്രാഞ്ച്. അത്യാധുനിക ക്യാമറകളാണ്‌ സ്ഥാപിച്ചിരുന്നത്‌. വോയ്‌സ് കമാന്‍ഡില്‍ റെക്കോഡ് ചെയ്യാവുന്നവയാണ് ക്യാമറകള്‍. ക്യാമറാ ദൃശ്യങ്ങള്‍ മൊബൈലുമായി ബന്ധിപ്പിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്യാമറകള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അതേസമയം, നിര്‍ണ്ണായക തെളിവുകള്‍ അടങ്ങുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. മോന്‍സന്റെ നിര്‍ദേശപ്രകാരം സഹായിയാണ് പെന്‍ഡ്രൈവ് നശിപ്പിച്ചത്. Read on deshabhimani.com

Related News