136.73 കോടി രൂപയുടെ റോഡ്, പാലം പദ്ധതികൾക്ക് അനുമതി: മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം> സംസ്ഥാനത്തെ റോഡ്, പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പശ്ചാത്തലവികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചത്. 18 റോഡുകൾക്ക് 114 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടു പാലം പ്രവൃത്തികൾക്ക് 22.73 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പദ്ധതികൾ പരിശോധിച്ച ശേഷമാണ് ഇത്രയും പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഭരണാനുമതി നൽകിയ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതികളുടെ സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കുവാൻ ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News