നീലേശ്വരത്ത് വീട്ടില്‍ കയറി അതിഥി തൊഴിലാളിയുടെ പരാക്രമം
കാസര്‍കോഡ് > നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി അതിഥി തൊഴിലാളിയുടെ പരാക്രമം.വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കര്‍ണാടക സ്വദേശിയായ യുവാവ് അക്രമം നടത്തിയത്. ഇയാള്‍ക്ക് മാനസീക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നു. വീടിന്റെ പുറകുവശത്തുകൂടിയാണ് ഇയാള്‍ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയില്‍ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാര്‍ക്ക് നേരെ വീശിയതോടെ ഇവര്‍ മുറിയില്‍ കയറി വാതിലടച്ചു. പൊലീസ് എത്തിയപ്പോള്‍ ശുചിമുറിയില്‍ കയറി ഒളിച്ച പ്രതിയെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പുറത്തിറക്കുകയായിരുന്നു. Read on deshabhimani.com