എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ



അങ്കമാലി> എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും അങ്കമാലി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇടുക്കി പൂപ്പാറ മുരിക്കുംതൊട്ടി വെള്ളാങ്ങൽ വീട്ടിൽ ആൽബിറ്റ് (21), ആലപ്പുഴ കായംകുളം കരീലക്കുളങ്ങര കരടമ്പിള്ളി വീട്ടിൽ അനഘ (21) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. ബാഗിലും പേഴ്‌സിലുമായി സൂക്ഷിച്ച 20.110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന്‌ പത്തനംതിട്ടയ്ക്ക് പോകുന്ന ടൂറിസ്റ്റ്ബസിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. റൂറൽ എസ്‌പി വിവേക്‌ കുമാറിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്‌ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപം  പൊലീസ് ബസ് തടഞ്ഞ്‌ പരിശോധിക്കുകയായിരുന്നു. ജില്ലാ ഡാൻസാഫ് ടീമിനെ കൂടാതെ ഇൻസ്പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധനയിൽ പങ്കെടുത്തു.   Read on deshabhimani.com

Related News