എംഡിഎംഎയുമായി മകൻ പിടിയിലായി; അമ്മ ആത്മഹത്യചെയ്തു



തിരുവനന്തപുരം> മയക്കുമരുന്നായ എംഡിഎംഎ(MDMA) യുമായി മകൻ എക്‌സൈസ് പിടിയിലായതറിഞ്ഞ്  അമ്മ തൂങ്ങി മരിച്ചു. ശാന്തിപുരം സ്വദേശി ഗ്രേസി ക്ലമന്റാ(55)ണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് ഇവരുടെ മകന്‍ ഷൈനോ ക്ലമന്റിനെ 4 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ  ഗ്രേസി വീട്ടില്‍ തൂങ്ങിമരിക്കുയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാരക ലഹരി മരുന്നായ എം ഡി എം എയുടെ ഉപയോഗം തടയാനായി വ്യാപക പരിശോധനയാണ് നടക്കുന്നത്. അതിലാണ് ഷെെനോ പിടിയിലായത്. Read on deshabhimani.com

Related News