മട്ടാഞ്ചേരി ജലമെട്രോ ടെർമിനൽ നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കണം



കൊച്ചി> മട്ടാഞ്ചേരി ജലമെട്രോ ടെർമിനലിന്റെ നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചു. ടെൻഡർ മൂന്നുമാസത്തിനകം അന്തിമമാക്കുമെന്നും ഒമ്പതുമാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നും കൊച്ചി ജലമെട്രോ അറിയിച്ചതിനെ തുടർന്നാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. മട്ടാഞ്ചേരി  ടെർമിനലിന്റെ  നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട് കൗൺസിലർ ടി  കെ അഷ്റഫ്‌ അടക്കമുള്ളവർ നൽകിയ ഹർജിയാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്‌. Read on deshabhimani.com

Related News