മാത്യു കുഴൽനാടൻ എംഎൽഎയ്‌‌ക്ക് അലുമിനിയം കമ്പനിയുണ്ടോ?; വെബ് സൈറ്റ് അങ്ങനെ പറയുന്നു



കൊച്ചി> കമ്പനികളുടെ വെബ്‌സൈറ്റും എഡിറ്റിങ്‌ ചരിത്രവും ഭൂമിശാസ്‌ത്രവും നോക്കി നടക്കുന്ന മാത്യു കുഴൽനാടൻ എംഎൽഎ സ്വന്തം വെബ്‌സൈറ്റ്‌ നോക്കിയോ ?. എംഎൽഎ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിൽ ലിങ്ക്‌ ചെയ്‌തിട്ടുള്ള സ്വന്തം  വെബ്‌സൈറ്റിൽ കയറി നോക്കിയാൽ ‘സ്വന്തം കമ്പനി’യുടെ വളർച്ച കണ്ട്‌ ഞെട്ടും. അലുമിനിയം കമ്പനിയുടെ പ്ലേറ്റ്‌, സ്‌ട്രിപ്പ്‌, ഫോയിൽ വാർഷിക ഉൽപ്പാദനം  നാലു ലക്ഷം ടൺ ആണ്‌. കമ്പനിയുടെ അലുമിനിയം കാസ്‌റ്റിങും റോളിങും ഏഷ്യയിലും ലോകത്തും ആദ്യത്തേതും എന്നും പറയുന്നു. ഉൽപന്നങ്ങൾ എഴുപതിലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും വെബ്‌സെറ്റിൽ കമ്പനി അവകാശപ്പെടുന്നുണ്ട്‌. സ്വന്തം വെബ്‌സൈറ്റിൽ പറയുന്ന കമ്പനിയെക്കുറിച്ച്‌ എംഎൽഎ  ചൊവ്വാഴ്‌ച നിയമസഭയിലും ബുധനാഴ്‌ച വാർത്താ സമ്മേളനത്തിലും പറഞ്ഞിട്ടില്ല. ഏതായാലും  വിശദീകരണം ഉടൻ വരുമെന്ന പ്രതീക്ഷയിലാണ്‌ മാധ്യമങ്ങളും വെബ്‌ലോകവും. കാരണം എംഎൽഎയുടെ വെബ്‌സൈറ്റ്‌ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌. Read on deshabhimani.com

Related News