തൃശൂരിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു
തൃശൂർ> ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ ജോൺസന്റെ മകൻ ജോജി (40), പേരക്കുട്ടി ടെന്റുൽക്കർ (12) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മരുമകൾ ലിജി (34) കൊച്ചയിൽ ചികിത്സയിലാണ്. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോൺസൺ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തീ കൊളുത്തുന്നതിനിടെ ജോൺസനും പൊള്ളലേറ്റിട്ടുണ്ട്. ബുധൻ അർധരാത്രി 12.30 ഓടെ കുടുംബം ഉറങ്ങിക്കിടക്കുന്ന സമയത്താണ് ജോൺസൺ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അതിനുശേഷം ജോൺസൺ തൊട്ടടുത്തുള്ള മുറിയിൽ പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയാണ് മുറിയിൽ തീ കത്തുന്നത് കണ്ടത്. അയാൾ മോട്ടർ ഉപയോഗിച്ച് വെള്ളം മുറിയിലേക്ക് പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു. Read on deshabhimani.com