പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിലായി
പെരുമ്പാവൂർ> താലൂക്കാശുപത്രിയിൽ കയറി ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ കരേടിക്കുടി എസ്റ്റേറ്റ് ലയത്തിൽ ലോറൻസിനെയാണ് (36) അറസ്റ്റ് ചെയ്തത്. ഞായർ പുലർച്ചെ 3.30ന് തലവേദനയെന്നുപറഞ്ഞ് ആശുപത്രിയിലെത്തിയ ലോറൻസ് ഡോക്ടറോട് തട്ടിക്കയറി. തുടർന്ന് ഒപി മുറിയിലെ വെന്റിലേഷൻ ഗ്ലാസും ലൈറ്റും കസേരകളും നശിപ്പിച്ചു. ആശുപത്രിയിലെ സുരക്ഷാജീവനക്കാർ ഇടപെട്ടതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. ഇൻസ്പെക്ടർ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. Read on deshabhimani.com