മല്ലു ട്രാവലറിനെതിരെ ലൈംഗികാതിക്രമ പരാതി: സൗദി വനിത മൊഴി നൽകി
കൊച്ചി> കൊച്ചിയിലെ ഹോട്ടലിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന കേസിൽ സൗദി വനിത ജില്ലാ മജിസ്‌ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി. മൊഴിപ്പകർപ്പ് ലഭിച്ചശേഷം പൊലീസ് തുടർനടപടികളിലേക്ക് കടക്കും. സംഭവദിവസം സൗദി വനിത ഹോട്ടലിൽ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്ലോഗറും യുട്യൂബറുമായ മല്ലു ട്രാവലർ എന്ന കണ്ണൂർ ഇരിട്ടി സ്വദേശി ഷാക്കിർ സുബ്‌ഹാനെതിരെയാണ് പരാതി. സെപ്‌തംബർ 13ന് ഹോട്ടലിൽ ഷാക്കിർ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമായിരുന്നു പരാതി. Read on deshabhimani.com