ലൈംഗികാതിക്രമം: മല്ലു ട്രാവലർ ചോദ്യംചെയ്യലിന്‌ ഹാജരാകണം



കൊച്ചി > കൊച്ചിയിലെ ഹോട്ടലിൽ സൗദി വനിതയോട്‌ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വ്ലോഗറും യുട്യൂബറുമായ ‘മല്ലു ട്രാവലർ’ എന്ന ഷാക്കിർ സുബ്‌ഹാനോട്‌ ചോദ്യംചെയ്യലിന് ഹാജരാകാൻ കൊച്ചി സെൻട്രൽ പൊലീസ് ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ മജിസ്‌ട്രേട്ട്‌ കോടതിയിൽ അപേക്ഷ നൽകി. ഷാക്കിർ വിദേശത്താണ്. ഇയാൾ നാട്ടിലെത്തിയാലേ ചോദ്യം ചെയ്യാനാകൂ. ചികിത്സാർഥം കൊച്ചിയിൽ തുടരുന്ന സൗദി യുവതിയുടെ മൊഴിയെടുക്കൽ ഈ ആഴ്ച നടക്കുമെന്നാണ്‌ സൂചന. എറണാകുളത്തെ ഹോട്ടലിൽവച്ച്‌ 13ന്‌ ലൈംഗികാതിക്രമം നടത്തിയെന്ന ഇരുപത്തിയൊമ്പതുകാരിയുടെ പരാതിയിൽ ഷാക്കിറിനെതിരെ കഴിഞ്ഞദിവസമാണ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിച്ചതിനാണ്‌ കേസ്‌. ഹോട്ടലിൽവച്ച്  ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. യുവതി ഹോട്ടലിൽ എത്തിയത് ഒറ്റയ്‌ക്കായിരുന്നില്ലെന്നും ജോലി അന്വേഷിച്ചാണ് വന്നതെന്നും ഷാക്കിർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.   Read on deshabhimani.com

Related News