മലപ്പുറം വാഹനാപകടത്തിൽ മരണം രണ്ടായി; മരിച്ചത് രാജാക്കാട് സ്വദേശി രഞ്ജിത്



ഇടുക്കി>  മലപ്പുറത്ത് ലോറിയും, എർട്ടിഗ കാറും കൂട്ടിയിടിച്ച അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ  യുവാവും മരിച്ചു.  തൃശൂർ മെഡിക്കൽ കോളേജിലെ  വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന രാജാക്കാട് തേക്കിൻകാനം പുറക്കാട്ട് രഞ്ജിത്(38) ആണ് മരിച്ചത്. രാജാക്കാട് ഗ്ലോബൽ ഗ്ലാസ് കട ഉടമയും, എസ്എൻഡിപി യോഗം രാജാക്കാട് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റുമായിരുന്നു.  ശനിയാഴ്ച രാവിലെ പൊന്നാനിയിൽ ഉണ്ടായ അപകടത്തിൽ നാലുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഇടുക്കി മൂലമറ്റം സ്വദേശി ജോബേഷ് ആണ് അപകടദിവസംതന്നെ മരിച്ചത്.  പരിക്കേറ്റ രാജകുമാരി സ്വദേശികളായി   ലിബിൻ  തൃശൂർ മെഡിക്കൽ കോളേജിലും, രാജേഷ് (രാജാക്കാട് യൂണിയൻ യൂത്ത് മൂവ്മെൻ്റ് കൗൺസിലർ) എറണാകുളം ലിസി ആശുപത്രിയിലും  വിനോദ്  തൃശൂർ അമല ആശുപത്രിയിലും  ചികിത്സയിലാണ്. Read on deshabhimani.com

Related News