മന്ത്രിസഭാ പുനസംഘടന അജണ്ടയായി എടുത്തിട്ടില്ല; മുൻധാരണ അനുസരിച്ച് മാറ്റമുണ്ടാകും: എം വി ഗോവിന്ദൻ
ന്യുഡൽഹി > മന്ത്രിസഭാ പുനഃസംഘടന എന്നത് പാർട്ടി അജണ്ടയായി എടുത്തിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്‍ ധാരണയനുസരിച്ച് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ട് പാര്‍ട്ടികളിലെ മന്ത്രിമാര്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. 'പുനഃസംഘടന സംബന്ധിച്ച് ആലോചിക്കേണ്ട പ്രശ്‌നമേ വരുന്നില്ല. ഇടതുമുന്നണി മുന്‍പ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകും. മന്ത്രിസഭാ പുനഃസംഘടന ഇപ്പോള്‍ അജണ്ടയായി ഉദ്ദേശിക്കുന്നില്ല. എല്‍ഡിഎഫ് മുന്‍പ് തീരുമാനിച്ച ചില കാര്യങ്ങളുണ്ട്. അതില്‍ വേറെ ചര്‍ച്ചകളുടെ ആവശ്യമൊന്നും ഇല്ല' - എം വി ഗോവിന്ദന്‍ പറഞ്ഞു. Read on deshabhimani.com