കുത്തകകളുടെ വ്യവസായ സംരംഭങ്ങളായി മാധ്യമങ്ങൾ മാറി: എം സ്വരാജ്



തിരുവനന്തപുരം> ദീർഘകാലമായി സ്വപ്നം കണ്ടിരുന്ന നിരവധി വികസന പദ്ധതികളാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സുവർണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച്‌ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളൊന്നും കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല. കുത്തക മുതലാളിമാരുടെ സ്വകാര്യ വ്യവസായ സംരംഭങ്ങളായി കേരളത്തിലെ മാധ്യമങ്ങൾ മാറി. ജനാധിപത്യത്തിന്റെ രാഷ്ട്രീയം ചോർത്തിക്കളയുന്ന രീതിയാണ് ഈ മാധ്യമങ്ങൾ അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ സെബാസ്റ്റ്യൻ അധ്യക്ഷനായി. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ എൻ എസ് സജിത്ത്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ, ജനറൽ സെക്രട്ടറി ബി ജയകുമാർ, സംസ്ഥാന സെക്രട്ടറി കെ വി സുനുകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News