ആൾക്കൂട്ട കൊലപാതകം: കൂടുതൽപേർ കുടുങ്ങും
അരീക്കോട് (മലപ്പുറം) കിഴിശേരി തവനൂർ ഒന്നാം മൈലിൽ ആൾക്കൂട്ട മർദനത്തിൽ ബിഹാർ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഒമ്പതുപേരെയും റിമാൻഡ് ചെയ്തു. അമ്പതിലേറെ പേരെ ചോദ്യംചെയ്തു. അറസ്റ്റിലായ എട്ടുപേർ കഴിഞ്ഞദിവസം റിമാൻഡുലായിരുന്നു. ഒമ്പതാം പ്രതിയായ ഒന്നാം മൈൽ സ്വദേശി പാട്ടുകാരൻ സൈനുൽ ആബിദി (29)നെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. സ്ഥലത്തെ സിസിടിവി കാമറയുടെ ഡിവിആർ എടുത്തുമാറ്റിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയത്. ഇയാൾ ഒളിപ്പിച്ച ഡിവിആർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പിനുശേഷം റിമാൻഡ് ചെയ്‌തു. വെള്ളി പുലർച്ചെയാണ് രാജേഷ് മാഞ്ചിയെ ഒരുവിഭാഗം ആളുകൾ പിടിച്ചുകെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിനകം മുഴുവൻ പ്രതികളെ കണ്ടെത്താനും കൂടുതൽ തെളിവുകൾ ശേഖരിക്കാനും കഴിഞ്ഞുയി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. Read on deshabhimani.com