യുഡിഎഫ് പുറത്തായി; നിരണം പഞ്ചായത്ത് ഭരണം എൽഡിഎഫിന്
തിരുവല്ല > നിരണം പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയും കോൺഗ്രസ് നേതാവുമായിരുന്ന കെ പി പുന്നുസിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ എൽഡി എഫിലെ എം ജി രവി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്‌ച രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്ഐ യിലെ അലക്‌സ് പുത്തൂപ്പള്ളിയെ അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് രവി പരാജയപ്പെടുത്തിയത്. അറസ്റ്റ് വാറൻ്റ് നിലനിൽക്കുന്നതിനാൽ മുൻ പ്രസിഡൻ്റ് കെ പി പുന്നൂസ് വോട്ട് ചെയ്യാൻ എത്തിയില്ല. Read on deshabhimani.com