അടിമാലി- കുമളി പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു



അടിമാലി > അടിമാലി- കുമളി സംസ്ഥാന പാതയിൽ പനംകുട്ടിക്കും കല്ലാർകുട്ടിക്കും ഇടയിൽ പാറയും മണ്ണും ഇടിഞ്ഞ് ഗതാഗതം സ്‌തംഭിച്ചു. അടിമാലി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വലിയ പാറയായതിനാൽ നീക്കാൻ സാധിച്ചിട്ടില്ല. കട്ടപ്പനക്കു പോകുന്നവർ കല്ലാർകുട്ടിയിൽ നിന്നും കമ്പിളികണ്ടം വഴി പോകണമെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News