ലെക്കിടി പേരൂർ പഞ്ചായത്തിൽ എൽഡിഎഫ് ; മൂന്നിടത്ത് യുഡിഎഫ്, ഒന്നിൽ ബിജെപി
പാലക്കാട്> ലെക്കിടി പേരൂർ പഞ്ചായത്ത് 10 വാർഡ് (കാവ് ) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി മണികണ്ഠൻ 237 ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്വതന്ത്രനായി ജയിച്ച അകലൂർ ഉക്കാരത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി (അനിയേട്ടൻ) യുടെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് .കോൺഗ്രസിയല യുപി രവിയെയാണ് പരാജയപ്പെടുത്തിയത്. എം വിശ്വനാഥനാണ് ബി ജെ പി സ്ഥാനാർഥി. എൽഡിഎഫ് സ്വതന്ത്രനായി ജയിച്ച അകലൂർ ഉക്കാരത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി (അനിയേട്ടൻ - 64) യുടെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പെരിങ്ങോട്ടുകുറിശി പഞ്ചായത്തിലെ എട്ട് ബമ്മണ്ണൂർ ഉപതെരഞ്ഞെടുപ്പിൽ എ വി ഗോപിനാഥ് പക്ഷം,കോൺഗ്രസും പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ആർ ഭാനുരേഖ 362 വോട്ടിന് വിജയിച്ചു. സി റീന (എൽഡിഎഫ് സ്വതന്ത്ര ), പി ആർ ബിന്ദു (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ രാധാ മുരളിധരൻ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിലെ ആഭ്യന്തര കലാപമാണ് രാജിയിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കുകയില്ല. കോൺഗ്രസ് വിട്ട എ വി ഗോപിനാഥ് ഉൾപ്പെടെ 10 അംഗങ്ങളുണ്ട്. സിപിഐ എമ്മിന് അഞ്ച് അംഗങ്ങളുണ്ട്. പാലക്കാട് കരിമ്പ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കപ്പടം കോൺഗ്രസ് സീറ്റ് നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി നീതു സുരാജ് 189 വോട്ടുകൾക്ക് വിജയിച്ചു. ഗീത ബാലകൃഷ്ണൻ (എൽഡിഎഫ്, സിപിഐ എം), സേതു (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന അരുൺ അച്ചുതൻ അർധസർക്കാർ സ്ഥാപനത്തിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുതലമട പഞ്ചായത്തിലെ പറയമ്പള്ളം വാർഡിൽ 124 വോട്ടിനു യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ ബി.മണികണ്ഠൻ വിജയിച്ചു. എ മുഹമ്മദ് മൂസ (എൽഡിഎഫ്), ഹരിദാസ് ചുവട്ടുപാടം (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എൽഡിഎഫിലെ അബ്ദുൾ റഹ്മാൻ എന്ന റാസാപ്പ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതിനാലാണ് പതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ കല്ലമല മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി ശോഭന വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ ജിനിമോളെയാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായിരുന്നു. യു ഡി എഫ് സ്ഥാനാർഥി വത്സല വിശ്വനാഥൻ മൂന്നാം സ്ഥാനത്താണ്. വോട്ടിങ് നില: ബി ജെ പി 441 , സി പി ഐ 349, യു ഡി എഫ് സ്വതന്ത്ര 130 , ഭൂരിപക്ഷം. 92 വോട്ട്. എൽഡിഎഫിലെ പ്രമീള വിദ്യാഭ്യാസവകുപ്പിൽ എൽജിഎസ് ആയി ജോലി ലഭിച്ച് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. Read on deshabhimani.com