സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്‌; ആറ്‌ അംഗങ്ങളുടെ നിയമനം ഹൈക്കോടതി ശരിവച്ചു



കൊച്ചി > സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിൽ ആറ്‌ അംഗങ്ങളെ നിയമിച്ച നടപടി ഹൈക്കോടതി ശരിവച്ചു. മുൻ എം പി പി കെ ബിജു ഉൾപ്പെടെ ആറു പേരെ നിയമിച്ച നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്. നിയമനം ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രണ്ടുവർഷം മുമ്പ് ഓർഡിനൻസിലൂടെയായിരുന്നു ആറുപേരെ സിൻഡിക്കേറ്റിലേക്ക് ശുപാർശ ചെയ്‌തത്. ഓർഡിനൻസ് പിന്നീട് നിയമസഭ പാസാക്കിയിരുന്നു.   Read on deshabhimani.com

Related News