ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
കോട്ടയം> തിരുവനന്തപുരത്തു നിന്ന് മാട്ടുപെട്ടിയിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വ പുലര്‍ച്ചെ രണ്ടരയോടെ ഏറ്റുമാനൂര്‍ അടിച്ചിറ ജങ്ഷനു സമീപമാണ് അപകടം. 46 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. അപകടകാരണം വ്യക്തമായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കൈ കാലുകള്‍ക്കുമാണ് മിക്കവര്‍ക്കും പരിക്ക്. യാത്രക്കാര്‍ ഉറക്കത്തിലായതും അപകടത്തോത് കൂട്ടി. Read on deshabhimani.com