ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ



പേരാമ്പ്ര > വയനാട് പെരിക്കല്ലൂർ സ്വദേശിയായ യുവതിയെ പേരാമ്പ്ര കൈതക്കലിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതക്കലിലെ കാഞ്ഞിരോളി വിബിലേഷിന്റെ ഭാര്യ റെനിഷ (അമ്മു‐27) യെയാണ്‌ തിങ്കളാഴ്‌ച വൈകിട്ട്‌ വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പേരാമ്പ്രയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന്‌ ശേഷം ചൊവ്വാഴ്‌ച വൈകീട്ട് മൃതദേഹം പെരിക്കല്ലൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പെരിക്കല്ലൂർ കടവ് തകിടിയേൽ ഷാജഹാന്റെയും ഉഷയുടെയും മകളാണ്. സഹോദരങ്ങൾ: ഷെറീന, റെഷീന. എട്ടു മാസം മുമ്പാണ് റെനിഷയും വിബിലേഷും തമ്മിൽ വിവാഹിതരായത്. മരണത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച്‌ വീട്ടുകാർ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. Read on deshabhimani.com

Related News