കൊങ്കൺ റൂട്ടിൽ പ്രത്യേക ട്രെയിൻ



മംഗളൂരു> അവധിക്കാല തിരക്ക് കണക്കിലെടുത്ത് കൊങ്കൺ റൂട്ടിൽ രണ്ടു പ്രത്യേക ട്രെയിൻ സർവീസ്‌ ആരംഭിക്കും. ലോകമാന്യതിലക്– മംഗളൂരു ജങ്‌ഷൻ (01453) ട്രെയിൻ ഒമ്പതുമുതൽ ജനുവരി ആറുവരെ എല്ലാ വെള്ളിയാഴ്ചകളിലും സർവീസ് നടത്തും. വെള്ളിയാഴ്ച രാത്രി 10.15ന് ലോകമാന്യതിലക് ടെർമിനലിലിൽനിന്ന് പുറപ്പെടും. ശനിയാഴ്‌ച വൈകിട്ട് 5.05ന് മംഗളൂരു ജങ്‌ഷനിൽ (കങ്കനാടി) എത്തും. തിരിച്ച് 01454 നമ്പർ ട്രെയിൻ ശനിയാഴ്ച 6.45ന് പുറപ്പെട്ട് ഞായറാഴ്‌ച‌ 2.25ന് ലോകമാന്യ തിലക് ടെർമിനലിൽ എത്തും. ലോകമാന്യതിലക് ടെർമിനലിൽനിന്ന് മഡ്ഗാവ് ജങ്‌ഷൻവരെയും തിരിച്ചുമുള്ള പ്രത്യേക ട്രെയിൻ ജനുവരി ഒന്നുമുതൽ മൂന്നുവരെ സർവീസ് നടത്തും. ജനുവരി ഒന്നിന് രാത്രി 10.15 ലോകമാന്യതിലക് ടെർമിനലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (01455) ജനുവരി രണ്ടിന് 10.30ന് മഡ്ഗാവിൽ എത്തും. തിരിച്ച്‌ 01456 നമ്പർ ട്രെയിൻ ജനുവരി രണ്ടിന് രാവിലെ 11.30ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.45ന് ലോകമാന്യതിലക് ടെർമിനലിൽ ചെല്ലും. Read on deshabhimani.com

Related News