കൊല്ലം കോര്‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിയില്‍ തീപിടിത്തം



കൊല്ലം > കൊല്ലം കോര്‍പ്പറേഷന്‍ ഓഫീസിൽ മേയറുടെ മുറിയില്‍ തീപിടിത്തം. ശനിയാഴ്‌ച രാവിലെയോടെയാണ് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ മുറിയില്‍ തീപിടിത്തം ഉണ്ടായത്. ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. Read on deshabhimani.com

Related News