കൊച്ചുവേളിയിൽ യാർഡ് നിർമാണം: ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം> കൊച്ചുവേളി സ്‌റ്റേഷനിൽ നിർമാണം നടക്കുന്നതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ 06772 കൊല്ലം ജങ്‌ഷൻ– കന്യാകുമാരി മെമു, 06773 കന്യാകുമാരി– കൊല്ലം ജങ്‌ഷൻ മെമു, 06429 കൊച്ചുവേളി– നാഗർകോവിൽ ജങ്‌ഷൻ എക്‌സ്‌പ്രസ്, 06430 നാഗർകോവിൽ ജങ്‌ഷൻ- കൊച്ചുവേളി എക്‌സ്‌പ്രസ് എന്നിവ റദ്ദാക്കി. ബുധനാഴ്‌ച 16350 നിലമ്പൂർ റോഡ്– കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ് കായംകുളത്ത് സർവീസ് അവസാനിപ്പിക്കും. 12257 യശ്വന്ത്‌പുർ ജങ്‌ഷൻ– കൊച്ചുവേളി ഗരീബ്‌രഥ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും. 12258 കൊച്ചുവേളി– യശ്വന്ത്‌പുർ ജങ്‌ഷൻ ഗരീബ്‌രഥ് എക്‌സ്‌പ്രസ് കോട്ടയത്തുനിന്നാകും സർവീസ് ആരംഭിക്കുക. Read on deshabhimani.com