സ്‌‌ത്രീവിരുദ്ധ പരാമർശം പിൻവലിക്കുന്നതായി കെ എം ഷാജി



ദമാം> ആരോഗ്യമന്ത്രി വീണാ ജോർജിനെ ‘സാധനം' എന്നുവിളിച്ച്‌ അധിക്ഷേപിച്ചതിൽ വ്യാപക പ്രതിഷേധമുയർന്നതോടെ വാക്ക്‌ പിൻവലിക്കുന്നതായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ‘സാധനം’ എന്ന വാക്ക് പിൻവലിക്കുന്നതായും മലബാറിലെ ജീവൽ ഭാഷയായതിനാലാണ്‌ അത്‌ പ്രയോഗിച്ചതെന്നും ദമാമിൽ കെഎംസിസി പരിപാടിക്കിടെ ഷാജി പറഞ്ഞു. നേരത്തെ ഷാജിയുടെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ വനിതാ കമീഷൻ കേസെടുത്തിരുന്നു. Read on deshabhimani.com

Related News