കോവിഡ്‌ അവലോകനയോഗം ഇന്ന്‌ ; കൂടുതൽ 
ഇളവുണ്ടായേക്കും



തിരുവനന്തപുരം കോവിഡ്‌ ബാധിതർ കുറഞ്ഞുവരുന്നതിനാൽ ഇന്ന്‌ ചേരുന്ന അവലോകന യോഗത്തിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും.  സർക്കാർ ഓഫീസുകളിൽ ഇനിമുതൽ ശനിയാഴ്‌ച പ്രവൃത്തിദിവസമായിരിക്കും. ജീവനക്കാർക്ക്‌ കാർഡ്‌ പഞ്ചിങ്ങും നിർബന്ധമാക്കി.  തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്‌  മ്യൂസിയങ്ങൾ ചൊവ്വാഴ്‌ച തുറക്കും. മൃഗശാലകളും തുറക്കാനാണ്‌ സാധ്യത. ഹോട്ടലുകളിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കാനുള്ള അനുമതിയും നൽകിയേക്കും.   തിയറ്റർ തുറക്കുന്നത്‌ സംബന്ധിച്ച്‌ കൂടുതൽ ആലോചന വേണ്ടിവരുമെന്നാണ്‌ വിവരം. Read on deshabhimani.com

Related News