ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: ഒരാൾ കൂടി അറസ്റ്റിൽ



കാസർകോട്>  കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഐഡിയൽ കൂൾബാറിന്റെ മാനേജിം​ഗ് പാർട്‌ണർ പടന്ന സ്വദേശി ടി അഹമ്മദ് ആണ് അറസ്റ്റിലായത്. മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട് വച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു. ഇതോടെ കേസിൽ അറസ്റ്റിൽ ആവുന്നവരുടെ എണ്ണം മൂന്നായി. കൂള്‍ ബാറിലെ മാനേജിങ് പാര്‍ട്‌ണറായ പടന്ന സ്വദേശിക്കായും പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News