‘കനിവി’നായി കാത്തിരിക്കേണ്ട ; 108 ആംബുലന്‍സ് സേവനത്തിന് മൊബൈല്‍ ആപ്
തിരുവനന്തപുരം കനിവ് 108 സേവനം എളുപ്പത്തിൽ ലഭ്യമാക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോർജ്. 108 എന്ന നമ്പറിൽ വിളിക്കാതെ മൊബൈൽ അപ്ലിക്കേഷൻ വഴി ആംബുലൻസ് സേവനം ലഭ്യമാക്കാം. സേവനം തേടുന്ന വ്യക്തിയുടെ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കും. ഈ മാസം മൊബൈൽ ആപ് ലഭ്യമാക്കും. 7.89 ലക്ഷം ട്രിപ്പുകള്‍ സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് പദ്ധതി ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ 7,89,830 ട്രിപ്പ് നടത്തി. ഇതിൽ 3,45,867 ട്രിപ്പ് കോവിഡ് അനുബന്ധവും 198 ട്രിപ്പ് നിപാ അനുബന്ധവും ആയിരുന്നു. 90 പ്രസവമാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ നടന്നത്. നിലവിൽ 316 ആംബുലൻസും 1300 ജീവനക്കാരുമാണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുള്ളത്. തിരുവനന്തപുരത്താണ് ഏറ്റവും അധികം ട്രിപ്പുകൾ നടത്തിയത്. 1,17,668 ട്രിപ്പാണ് ഓടിയത്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. 23,006 ട്രിപ്പ്. Read on deshabhimani.com