കാഞ്ചിയാര്‍ അനുമോളുടെ കൊലപാതകം: ഭർത്താവ് വിജേഷ് അറസ്‌റ്റിൽ



തൊടുപുഴ> കട്ടപ്പന കാഞ്ചിയാറിൽ പി ജെ വൽസമ്മ (അനുമോൾ 27)യെ കൊല്ലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഭർത്താവ് വിജേഷ് അറസ്റ്റിൽ. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ബിജേഷിനെ കസ്‌റ്റഡിയിലെടുത്തത്. ചൊവ്വാഴ്‌ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അധ്യാപകയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. കേസിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വിജേഷിനെ ഈ മാസം 21 മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്‌റ്റ്. Read on deshabhimani.com

Related News