സ്‌ത്രീകളെ അധിക്ഷേപിച്ചു ; കെ സുരേന്ദ്രനെതിരെ കേസെടുത്തു



തിരുവനന്തപുരം സിപിഐ എം  വനിതാ നേതാക്കളെ അധിക്ഷേപിച്ച ബി ജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ പൊലീസ്‌ കേസെടുത്തു. ജനാധിപത്യ മഹിളാഅസോസിയേഷൻ സംസ്ഥാന സെക്രട്ടറി  സി എസ് സുജാത നൽകിയ പരാതിയിലാണ്‌ കന്റോൺമെന്റ്‌ പൊലീസ്‌ കേസെടുത്തത്‌.  ഡിജിപി നിർദേശപ്രകാരം സിറ്റി പൊലീസ്‌ കമീഷണറാണ്‌ കേസെടുക്കാൻ കന്റോൺമെന്റ്‌മെന്റ്‌ എസ്‌എച്ച്‌ഒയോട്‌ ആവശ്യപ്പെട്ടത്‌. സംസ്ഥാന പൊലീസ് മേധാവിക്കും സംസ്ഥാന വനിതാ കമീഷനും പരാതി നൽകിയിരുന്നു. ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചുകൊഴുത്ത് പൂതനകളെപ്പോലെയായി' എന്നാണ്‌ കെ സുരേന്ദ്രൻ തൃശൂരിൽ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പറഞ്ഞത്‌. സ്ത്രീകളെ ശാരീരികമായി വർണിച്ച് ലൈംഗിക ചുവയോടെ അവഹേളിക്കുന്ന സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീകളെ പൊതുവിൽ അപമാനിക്കുന്നതാണെന്നും  ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും സൈബർ നിയമ പ്രകാരവുമുള്ള ശിക്ഷാനടപടി സ്വീകരിക്കണമെന്നും  സി എസ്‌ സുജാത പരാതിയിൽ  ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട്‌   സിപിഐ എം പ്രവർത്തകനായ അൻവർഷാ പാലോട്‌  മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News