സിപിഐ എം നേതാവ്‌ കെ ഒ അബ്‌ദുള്‍ ഷുക്കൂര്‍ അന്തരിച്ചു



മാവേലിക്കര > സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി മുൻ അംഗം ക്ലാപ്പന കൊട്ടക്കാട്ട് വീട്ടില്‍ കെ ഒ അബ്‌ദുള്‍ ഷുക്കൂര്‍ (84) അന്തരിച്ചു. സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി, കേരള കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം മാവേലിക്കര കാര്‍ഡ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം വരവിള ജുമാ മസ്‌ജിദില്‍ നടന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: അ‌ബ്ദുള്‍ ഖാദര്‍ (കെജിടിഎ മുന്‍ കൊല്ലം ജില്ലാ സെക്രട്ടറി), കെ ഒ ഹബീബ് (സിഐടിയു അഖിലേന്ത്യ വൈസ്പ്രസിഡന്റ്), പരേതരായ  ഷംസുദ്ദീന്‍ കുഞ്ഞ് (മേനി സമര നായകന്‍), ഐഷാ ബായി (നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍), സൈനാബായി, താജുദ്ദീന്‍ (റിട്ട. ഡിവൈഎ‌സ്‌പി) എന്നിവർ. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, കൊല്ലം ജില്ലാ സെക്രട്ടറി സുദേവന്‍, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, എ എം ആരിഫ് എംപി, ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ കെ പ്രസാദ്, കെ രാഘവന്‍, അഡ്വ. ജി ഹരിശങ്കര്‍, കെ എച്ച് ബാബുജാന്‍, ജി വേണുഗോപാല്‍, ജി രാജമ്മ, എ എം ആരിഫ് എംപി, മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനന്‍, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ജയപ്രകാശ്, കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷന്‍, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, ജില്ലാ കമ്മിറ്റിയംഗങ്ങള്‍ മുരളി തഴക്കര, കോശി അലക്‌സ്, ആര്‍ രാജേഷ്, ലീല അഭിലാഷ്, വി ശിവദാസന്‍, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, പി കെ ബാലചന്ദ്രന്‍, പി ആര്‍ വസന്തന്‍, ദീപ്‌തി രവീന്ദ്രന്‍, മിനി മോള്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. Read on deshabhimani.com

Related News