കെ എം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയല്ലെന്ന് വനിതാ ലീഗ്; ന്യായീകരിച്ച് സംസ്ഥാന നേതൃത്വം
മലപ്പുറം > മന്ത്രി വീണ ജോർജിനെതിരായ അധിക്ഷേപ പരാമർശത്തിൽ കെ എം ഷാജിയെ ന്യായീകരിച്ച് വനിതാ ലീഗ്. കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയായി കാണാനാവില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദ് പറഞ്ഞു. "സാധനം എന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. സാധനം എന്നു പറയുന്നത് ഒരു പ്രാദേശിക ഭാഷയാണ്. വാക്കുകൾ വളച്ചൊടിച്ച വനിതാ കമ്മീഷനെതിരെയാണ് കേസെടുക്കേണ്ടത്' -ഷാജിത ന്യായീകരിച്ചു. Read on deshabhimani.com