"അദ്ദേഹം നല്ല രാഷ്‌ട്രീയക്കാരനും പൊതുപ്രവർത്തകനും'; കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ അബദ്ധത്തിൽ ചാടി സുധാകരൻ



തിരുവനന്തപുരം > വിഖ്യാത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ അബദ്ധത്തിൽച്ചാടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാധ്യമപ്രവർത്തകരോടുള്ള സുധാകരന്റെ പ്രതികരണമാണ്‌ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്‌.   കെ ജി ജോർജിൻ്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കെ സുധാകരൻ്റെ മറുപടി "നല്ലൊരു പൊതുപ്രവർത്തകൻ ആയിരുന്നു.. നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു... കഴിവും പ്രാപ്‌തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച്‌ ഓർക്കാൻ ഒരുപാടുണ്ട്‌. അദ്ദേഹത്തെക്കുറിച്ച്‌ ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. സഹാതാപമുണ്ട്‌'  സുധാകരൻ പറഞ്ഞു. സുധാകരൻ ജോർജ്‌ എന്ന്‌ പേരുള്ള വേറെ ഒരാളെക്കുറിച്ചാണ്‌ സംസാരിക്കുന്നതെന്നാണ്‌ സമൂഹമാധ്യമങ്ങളിൽ ചിലർ ട്രോളുന്നത്‌. അറിയില്ല എങ്കിൽ അതങ്ങ്‌ പറഞ്ഞാൽപ്പോരെ എന്നും ചിലർ ചോദിക്കുന്നു. ഇന്ന്‌ രാവിലെയാണ്‌ കെ ജി ജോർജ്‌ വിടപറഞ്ഞത്‌. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. Read on deshabhimani.com

Related News