പതിനേഴുകാരിക്ക് പീഡനം: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍> പതിനേഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. തൃശ്ശൂര്‍ വടൂക്കര എസ്എന്‍ നഗര്‍ സ്വദേശി കൈപ്പറമ്പന്‍ അമലിനെയാണ് നെടുപുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അതു കാണിച്ചു വീണ്ടും വീണ്ടും പീഡനത്തിന് വിധേയമാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു Read on deshabhimani.com