സൗദി വനിതയുടെ പരാതി; ‘മല്ലുട്രാവലര്‍’ ക്കെതിരെ കേസ്
കൊച്ചി> സ്‌ത്രീത്വത്തെ അപമാനിച്ചെന്ന സൗദി അറേബ്യൻ യുവതിയുടെ പരാതിയിൽ ‘മല്ലു ട്രാവലർ’ എന്നറിയപ്പെടുന്ന ട്രാവൽ വ്ലോഗർ കണ്ണൂർ ഇരിട്ടി സ്വദേശി ഷാക്കിർ സുബ്‌ഹാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. ബുധനാഴ്‌ച എറണാകുളത്തെ ഹോട്ടലിൽ ഷാക്കിറുമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം. പ്രതിശ്രുതവരനോടൊപ്പമാണ് അഭിമുഖത്തിൽ പങ്കെടുത്തത്. അദ്ദേഹം പുറത്തുപോയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിലുള്ളത്. ഷാക്കിർ വിദേശത്തായതിനാൽ തിരിച്ചെത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സെൻട്രൽ പൊലീസ് വ്യക്തമാക്കി. പരാതി വ്യാജമാണെന്നും ദേഷ്യമുള്ളവർക്ക് ആഘോഷമാക്കാനുള്ള അവസരമാണ് ഇതെന്നും ഷാക്കിർ സുബ്‌ഹാൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. Read on deshabhimani.com