ഗവർണർക്ക്‌ വീണ്ടും തിരിച്ചടി; സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കി



കൊച്ചി > ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ ഹൈക്കോടതിയിൽനിന്ന്‌ വീണ്ടും തിരിച്ചടി.  കേരള സർവകലാശാല സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കി. നടപടി ചട്ടവിരുദ്ധമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ജസ്‌റ്റിസ്‌ സതീഷ്‌ നൈനാന്റെ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. നേരത്തെ കെടിയു സിൻഡിക്കേറ്റ്‌ തിരുമാനം സസ്‌പെൻഡ്‌ ചെയ്‌ത ഗവർണറുടെ നടപടിയും കോടതി റദ്ദാക്കിയിരുന്നു. Read on deshabhimani.com

Related News