ഡയാലിസിസ്: ജീവനക്കാർക്ക് 15 ദിവസംവരെ പ്രത്യേക അവധി
തിരുവനന്തപുരം> ഡയാലിസിസിന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പരമാവധി 15 ദിവസം പ്രത്യേക ആകസ്‌മിക അവധി അനുവദിച്ച് സർക്കാർ ഉത്തരവായി. അംഗീകൃത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നിബന്ധനകൾക്കു വിധേയമായാണ് അവധി. ഇതു സംബന്ധിച്ച് കേരള സർവീസ് ചട്ടങ്ങളിൽ ഭേദഗതിവരുത്തി പ്രത്യേക ഉത്തരവിറക്കും. അതേസമയം, തീർപ്പാക്കിയ പഴയ കേസുകൾ പുനഃപരിശോധിക്കില്ല. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് അവധി അനുവദിച്ച് നേരത്തെ ഉത്തരവായിരുന്നു. Read on deshabhimani.com