ഷാർജയിൽനിന്നും വന്ന യുവാവിൽനിന്നും സ്വർണം പിടിച്ചു
കരിപ്പൂർ> ഷാർജയിൽനിന്നും വന്ന യാത്രക്കാരനിൽനിന്നും 661 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. തിങ്കളാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂരിലെത്തിയ പയ്യന്നൂർ സ്വദേശി നങ്ങാരത്ത് മുഹമ്മദ് അമീനാ(33)ണ് പിടിയിലായത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 35 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമിശ്രിതമാണ് പിടിച്ചത്. Read on deshabhimani.com