കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ



കൊച്ചി > എറണാകുളം കടമക്കുടിയിൽ രണ്ടുകുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ, മക്കളായ എയ്‌ബൽ, ആരോൺ എന്നിവരാണ് എന്നിവരാണ് മരിച്ചത്. നിജോയും ശില്പയും തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നി​ഗമനം. വരാപ്പുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ പറവൂർ ആശുപത്രിയിലേക്ക് മാറ്റി.   Read on deshabhimani.com

Related News