പി വി ബാലചന്ദ്രൻ അന്തരിച്ചു



ബത്തേരി> വയനാട് മുൻ ഡിസിസി പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന അമ്പലവയൽ നരിക്കുണ്ട് പി വി ബാലചന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഐമ്മിൽ ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു. അമ്പലവയൽ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. മലബാറിലെ ആദ്യകാല കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രമുഖ നേതാവുമായിരുന്നു. Read on deshabhimani.com

Related News