കോട്ടയം ആർഐടി പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
കോട്ടയം > കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ വിദ്യാർത്ഥികളുടെ ഫുട്ബാൾ കൂട്ടായമയായ ഫുട്ബാൾ ഫാൻസ് ഫോറം ടൂർണമെന്റ് സംഘടിപ്പിക്കുന്നു. എൻജിനിയറിങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾക്കായാണ് ബാക്ക്പാസ് 2.0 (BACKPASS 2.0)എന്ന പേരിൽ രണ്ടാമത് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 14, 15 തിയതികളിലായി കൊച്ചിയിലാണ് ടൂർണമെന്റ്. എൻജിനീയറിംഗ് പൂർവ്വ വിദ്യാർത്ഥികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് അവസരമെന്നും ഭാരവാഹികൾ അറിയിച്ചു. Read on deshabhimani.com