തീരങ്ങൾക്ക്‌ ആവേശമായി
മത്സ്യത്തൊഴിലാളി ജാഥ

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കാൽനട ജാഥയ്ക്ക് കണ്ണൂർ മുഴപ്പിലങ്ങാട് പാച്ചാക്കരയിൽ നൽകിയ സ്വീകരണം


കണ്ണൂർ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കാൽനട ജാഥയ്‌ക്ക്‌  കണ്ണൂർ ജില്ലയിൽ ഉജ്വല സ്വീകരണം.  കടൽ സംരക്ഷണ ശൃംഖലയുടെ പ്രചാരണാർഥം ‘കടൽ കടലിന്റെ മക്കൾക്ക്‌’  മുദ്രാവാക്യമുയർത്തിയാണ്‌ ജാഥ. സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന ജാഥയെ മത്സ്യത്തൊഴിലാളികളും തീരദേശജനതയും  വരവേറ്റു. കണ്ണൂർ തയ്യിലിൽ വാദ്യമേള അകമ്പടിയോടെ സ്വീകരണം നൽകി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ  ഉദ്ഘാടനം ചെയ്തു. തോട്ടട ഏഴര, മുഴപ്പിലങ്ങാട് പാച്ചാക്കരയിൽ എന്നിവിടങ്ങളിലും സ്വീകരണം നൽകി.വ്യാഴാഴ്‌ച രാവിലെ 10.30ന്‌ ന്യൂമാഹിയിലും 11.30ന്‌ മാഹിയിലും സ്വീകരണം നൽകും.  നിപാ നിയന്ത്രണമുള്ളതിനാൽ കോഴിക്കോട്‌ ജില്ലയിലെ പര്യടനം ഒഴിവാക്കി. Read on deshabhimani.com

Related News