കെട്ടിടത്തിൽ നിന്നു വീണ് മത്സ്യത്തൊഴിലാളി മരിച്ചു

വേണു


കാഞ്ഞങ്ങാട് > കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചിത്താരി കടപ്പുറം സ്വദേശി വേണു (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 മണിയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിൻ്റെ മൂന്നാം നിലയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ചിത്താരികടപ്പുറത്തെ പക്കീരൻ - കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മകൻ: വിഷ്ണു. സഹോദരങ്ങൾ: വിജയൻ, ശശി, സുനിത, സുലോചന, നാരായണി, ഓമന, പരേതയായ ശാരദ. Read on deshabhimani.com

Related News