അടൂരിൽ അച്ഛനും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ
പത്തനംതിട്ട > അടൂർ ഏനാത്ത് അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി.അലക്‌സ്(47), മൂത്തമകൻ മെല്‍വിന്‍ മാത്യു (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്യുവിന്റെ ഇളയ മകനാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മാത്യുവും രണ്ടുമക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. മെൽവിന്റെ മൃതദേഹം കട്ടിലിലും മാത്യുവിന്റേത് തൂങ്ങിയ നിലയിലുമായിരുന്നു. മകനെ കൊന്നശേഷം മാത്യു ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com